പേജുകള്‍‌

2011, നവംബർ 4, വെള്ളിയാഴ്‌ച

ഈ  ശവകുടീരത്തിന്നരികിലെ തണല്‍മരം

ഇന്നലെകള്‍ തന്നോര്‍മ്മയിലുലയുന്നുവോ

ഇവിടെ അന്നാ  രാജ സിംഹസനങ്ങള്‍ക്ക് മൃത്യു

ഗീതമാലപിച്ച കുയിലുകള്‍ കരയുന്നുവോ

ഈ കുടീരത്തിലും  ആര്‍ത്തമാനവനാനന്ദ  

നൃത്തം ചവിട്ടാന്‍ വിനോദകേന്ദ്രം വരുന്നു

പട്ടിണി കോലങ്ങള്‍ക്ക്‌ മൃഷ്ടാന്നം

കരഞ്ഞുന്മാദിക്കാന്‍ വേദികള്‍ വരുന്നു

മദ്യശാലകള്‍ തുറക്കുന്നു അനാഥ ഗര്‍ഭിണികള്‍ക്ക്

പ്രസവിക്കാനശുപത്രി തുറക്കുന്നു

മലമ്പനി മാറ്റാന്‍ ടൂറിസം ഗൈഡ് വരുന്നു

കാടിന്റെ  മക്കള്‍ക്കും കാട്ടു ദൈവങ്ങള്‍ക്കും

പ്ലാസ്റ്റിക്‌ കാഞ്ചന ചോല  നല്‍കുന്നു

കൊക്കിന്റെ വെളുപ്പുകണ്ട്

കറുപ്പിന്റെ കരുത്തു മറക്കുന്ന

കാക ജന്മങ്ങള്‍

പുഴകളില്‍ മുങ്ങി ചാവുന്നു

അപ്പോഴും

ദേവ സിംഹസനങ്ങള്‍ക്ക്

വിറകൊണ്ട

കോമരങ്ങള്‍ കാവല്‍ നില്‍ക്കുന്നു