പേജുകള്‍‌

2011, നവംബർ 4, വെള്ളിയാഴ്‌ച

ഈ  ശവകുടീരത്തിന്നരികിലെ തണല്‍മരം

ഇന്നലെകള്‍ തന്നോര്‍മ്മയിലുലയുന്നുവോ

ഇവിടെ അന്നാ  രാജ സിംഹസനങ്ങള്‍ക്ക് മൃത്യു

ഗീതമാലപിച്ച കുയിലുകള്‍ കരയുന്നുവോ

ഈ കുടീരത്തിലും  ആര്‍ത്തമാനവനാനന്ദ  

നൃത്തം ചവിട്ടാന്‍ വിനോദകേന്ദ്രം വരുന്നു

പട്ടിണി കോലങ്ങള്‍ക്ക്‌ മൃഷ്ടാന്നം

കരഞ്ഞുന്മാദിക്കാന്‍ വേദികള്‍ വരുന്നു

മദ്യശാലകള്‍ തുറക്കുന്നു അനാഥ ഗര്‍ഭിണികള്‍ക്ക്

പ്രസവിക്കാനശുപത്രി തുറക്കുന്നു

മലമ്പനി മാറ്റാന്‍ ടൂറിസം ഗൈഡ് വരുന്നു

കാടിന്റെ  മക്കള്‍ക്കും കാട്ടു ദൈവങ്ങള്‍ക്കും

പ്ലാസ്റ്റിക്‌ കാഞ്ചന ചോല  നല്‍കുന്നു

കൊക്കിന്റെ വെളുപ്പുകണ്ട്

കറുപ്പിന്റെ കരുത്തു മറക്കുന്ന

കാക ജന്മങ്ങള്‍

പുഴകളില്‍ മുങ്ങി ചാവുന്നു

അപ്പോഴും

ദേവ സിംഹസനങ്ങള്‍ക്ക്

വിറകൊണ്ട

കോമരങ്ങള്‍ കാവല്‍ നില്‍ക്കുന്നു

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച


                                ചില  ഓണചിന്തകള്‍  
എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കില്‍ മുഴുകിയിരിക്കുകയണല്ലോ
എന്നാല്‍ പിന്നെ നമുക്കുമങ്ങു മുഴുകിയേക്കാം എന്ന് ഞാനും വിചാരിക്കുന്നു
അങ്ങിനെ കിടക്കുമ്പോഴാണ് അത് സംഭവിച്ചത്.
ആരുടെയോ ദീനരോദനം 
അലറിക്കരയുന്നതുപോലെ
ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍  അതാ മുന്നില്‍ 
ഒട്ടി മെലിഞ്ഞ  ഒരു രൂപം  
നെഞ്ചിലെ അസ്ഥികള്‍ തെളിഞ്ഞു കാണാം
ആരാ നിങ്ങള്‍
ഞാന്‍ ചോദിച്ചു.
ഒരു തേങ്ങല്‍ പോലെ അപ്പോള്‍  ശബ്ദം കേട്ടു
ഞാന്‍ മഹാബലിയാണ് . നിന്റെ നാട്ടിലെ  പഴം കഥകളിലോന്നും എന്നെ പറ്റി കേട്ടിട്ടില്ലേ
ഞാന്‍ രൂപത്തെ തുറിച്ചുനോക്കി .
എനിക്കൊന്നും മനസ്സിലാവുന്നില്ല . ഞാനറിയുന്ന മാവേലി ഇങ്ങിനെയല്ല
നിനക്കെന്തറിയാം
അയാളുടെ ശബ്ദത്തിലെ ദീനത മാറിവരുന്നപോലെ  എനിക്ക് തോന്നി..
എനിക്കറിയുന്ന മാവേലി ആരോഗ്യവാനായ ഒരു അസുരച്ചക്രവര്‍ത്തിയാണ് .
അസുരന്‍.... 
 ശബ്ദത്തിനു മുഴക്കം വരുന്നത് ഞാനറിഞ്ഞു 
ആര് പറഞ്ഞു  ഞാന്‍ അസുരനാണെന്ന്.
ഞാന്‍ പഠിച്ച ചരിത്രം മുഴുവന്‍ അങ്ങിനെയാണ്.
നീ പഠിച്ച ചരിത്രം അതാരെഴുതിയതാണ്.
എനിക്കറിയില്ല തലമുറ കൈമാറി കിട്ടിയ അറിവാനത്
ഉറക്കം നഷ്ടപെടുത്തിയതിന്റെ ഈര്‍ഷ്യയോടെ ഞാന്‍ പറഞ്ഞു
എന്നാല്‍ നീ അറിയാത്ത പല ചരിത്രങ്ങളുമുണ്ട്.
 പണ്ട് നിന്റെ നാട് ഭരിച്ച ഒരു നാട്ടുരാജാവിന്റെ കഥ
ഏത് നാട്ടുരാജാവ് ഞാന്‍ ചോദിച്ചു
നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു സാധാരണക്കാരന്‍ . ഇവിടുത്തെ ഗോത്ര വര്‍ഗക്കാരുടെ
ഇടയില്‍ വളര്‍ന്ന ഒരു പോരാളി .അയാള്‍ തന്റെ ജനങ്ങളുടെ ഇടയില്‍നിന്നു ഒരു നേതാവായി ഉയര്‍ന്ന
മാവേലിയുടെ കഥ .... അയാള്‍ തന്റെ കഥ പറഞ്ഞു  തുടങ്ങി
പതുക്കെ എന്റെ ഉറക്കച്ചടവും ദേഷ്യവും മാറിവരുന്നത് ഞാനറിഞ്ഞു.
 ബലവും പാടവവും കൊണ്ട് ഞാന്‍ എന്റെ ജനങ്ങളെ വന്യമൃഗങ്ങളില്‍നിന്നും
രക്ഷിച്ചുപോന്നു . അവര്‍ എന്നെ മഹാബലവാനെന്നു വിളിച്ചു
കൂടുതല്‍ കൂടുതല്‍ ഗോത്രങ്ങള്‍ എന്നെ അവരുടെ സംരക്ഷകനായി വാഴിച്ചു
അങ്ങിനെ അവരുടെ രാജാവായി അവരിലൊരാളായി ഞാന്‍ ജീവിച്ചുവരുകയിയിരുന്നു
അപ്പോള്‍ .
പെട്ടെന്ന് ഞാന്‍ ഇടയില്കയറി ഞാന്‍ ചോദിച്ചു
മാവേലി നാടുവാണിടുംകാലം കള്ളവുമില്ല ചതിയുമില്ല എന്നിങ്ങിനെയൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്
എന്ത് കള്ളം എന്ത് ചതി കൃഷിചെയ്തും വേട്ടയാടിയും കിട്ടുന്നത് എല്ലാരും പങ്കിട്ടു തിന്നുന്നിടത്
ആര് ആരെ ചതിക്കാനാണ്
അതെല്ലാം നിന്റെ വര്‍ഗക്കാര്‍ കൊണ്ടുവന്നതല്ലേ
എനിക്ക് വീണ്ടും ദേഷ്യം വന്നുതുടങ്ങി
ഞങ്ങള്‍ എന്തുചെയ്തു എന്നാണ് നിങ്ങള്‍  പറയുന്നത് 
  അതാണ് ഞാന്‍ പറയുന്നത് അയാള്‍ വീണ്ടും കഥയിലേക്ക്‌ വന്നു 
അങ്ങിനെ ഞങ്ങള്‍  അദ്വാനിച്ചു ജീവിച്ചു വരുമ്പോഴാണ്   അങ്ങ് വടക്ക് നിന്ന് . കുറച്ചുപേര്‍  വഴി വന്നത്  
മൃഗത്തോലിക്ക് പകരം മരത്തൊലി ധരിച്ചു നടക്കുന്നവരെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത് 
ഞങ്ങള്‍  അധിതികളെ നാടുമുഴുവന്‍ കാണിച്ചുകൊടുത്തു .
എന്റെ നാടിന്‍റെ  കാര്‍ഷിക സമൃദ്ധി കണ്ട അവരുടെ കണ്ണ് തള്ളി പോകുന്നത് ഞാന്‍ കണ്ടു 
അവര്‍ തിരിച്ചുപോകുമ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയില്ല ...
എന്ത് പറ്റി .. ഞാന്‍ കഥയില്‍ ലയിച്ചുതുടങ്ങി 
കുളിക്കാനും കുടിക്കാനും വെള്ളം പോലും കിട്ടാത്ത വടക്കന്‍  മലകള്ക്കപ്പുറത്തു  നിന്നും വന്ന 
 വരേണ്യ വര്‍ഗമെന്നും ആര്യന്മാരെന്നു സ്വയം പുകഴ്തിയിരുന്ന ഇക്കൂട്ടര്‍ .
എന്റെ രാജ്യത്തിന്‍റെ  അതിര്‍ത്തികള്‍ കണ്ടു മോഹിക്കുമെന്നു ഞാന്‍ കരുതിയില്ല
എന്നാലും കച്ചവടവും സമ്പത്തിന്റെ കൂട്ടിവെക്കലും അറിയാത്ത ഞാന്‍ അവര്‍ 
ചോദിച്ചതെല്ലാം കൊടുത്തു . നാട്ടില്‍നിന്നു വെള്ളമെടുക്കാനും ബാക്കിയുള്ള  ധാന്യങ്ങള്‍ 
ഭക്ഷിക്കാനും  എല്ലാം അനുമതി കൊടുത്തു .
എന്നാല്‍ പെരുവയരന്മാരും കുഴിമടിയന്മാരുമായ അവരുടെ ലക്‌ഷ്യം 
അധ്വനികളായ എന്റെ ജനങ്ങളായിരുന്നു .
അതിനുവേണ്ടി ആദ്യം അവര്‍ എന്റെ പ്രജകളുടെ മുന്നില്‍ തങ്ങള്‍ക്കാകെ അറിയാവുന്ന
മാജിക്കുകള്‍ കാണിച്ചുതുടങ്ങി . പതുക്കെ പതുക്കെ എല്ലാവരും എന്തൊക്കെയോ ദിവ്യത്വമുള്ളവരാനു
ഇവരെന്ന് വിശ്വസിച്ചുതുടങ്ങി . അങ്ങിനെ അവര്‍ എന്നെ ഒറ്റപെടുത്തി
പിന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കി
എന്റെ ജനതയെ ദ്രവിടരെന്ന് പേരുകുത്തി അടിമകളാക്കി പണിയെടുപ്പിച്ച് ഭരിച്ചു തുടങ്ങി
എന്നിട്ട് എല്ലാവരെയെന്നപോലെ എന്നെയും മഹാനാക്കി ചിത്രീകരിച്ചു ...
     അയാളുടെ ശ്വാസം ഉച്ചസ്ഥായിയിലായി
അതൊരു അലറ്ച്ചപോലെ ...
അസുരനാണ് പോലും ...
അസുരന്‍..
പെട്ടന്ന് . ഒരു ശബ്ദം ഞാന്‍ ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കി .
മൊബൈല്‍ അലാറം
എവിടെ മാവേലി പതുക്കെ ചുറ്റും നോക്കി.
   പണ്ടാരം ഇന്നും ജോലിക്ക്  പോകണമല്ലോ......

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ഇതാണെന്റെ സ്നേഹതീരം

ഇവിടെയിന്നലെകളിലുറങ്ങുന്ന ഒര്മകളിലാനെന്റെ സ്വപ്നം 

ഈ ഇടവഴികളിലൂടെ  

ഈ  വയല്‍ വരമ്പിലൂടെ

ഒഴുകിനീങ്ങുന്നതാണെന്റെ ജീവന്റെ സത്യം

കാതങ്ങള്‍ക്കിപ്പുറത്തു കാതില്‍ മൂളുന്ന

കാറ്റിനോട് ഞാന്‍ ചോദിച്ചു

അങ്ങ് കിഴക്കെന്റെ മോഹതീരത്തെ

പൊന്‍ ഇളനീരിന്‍  മധുരം നിന്ച്ചുണ്ടിലുണ്ടോ

............................................................................................
....................................................................................
പടിഞ്ഞാരുനിന്നെതും പൌര്‍ണമി

തിങ്കളോട് ഞാന്‍ പറഞ്ഞു

എന്റെയീ മന്ദഹാസം നീയെന്‍

പ്രിയര്‍ക്കു നല്കുകയില്ലയോ